കോയമ്പത്തൂർ: ഇഷാ യോഗയുടെ ആദ്ധ്യാത്മിക ആചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആഗോള പര്യടനം ആരംഭിച്ചു. ലണ്ടനിൽ നിന്ന് തന്റെ ബൈക്കിൽ 30,000 കിലോമീറ്റർ ചുറ്റിയാണ് ഭൂമിയിലേയും മണ്ണിനേയും സംരക്ഷിക്കൂ എന്ന സന്ദേശവുമായി യാത്ര ആരംഭിച്ചത്. അറുപത്തിനാല് വയസ്സുള്ള യോഗാ-ആദ്ധ്യാത്മികാചാര്യൻ 100 ദിവസം കൊണ്ട് 27 രാജ്യങ്ങൾ കടന്ന് ഇന്ത്യയിൽ മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
‘മണ്ണ് സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യത്തെപ്പറ്റി കാൽനൂറ്റാണ്ടായി താൻ സംസാരിക്കുകയാണ്. മഞ്ഞുകാലമായ യൂറോപ്പിലൂടെ ഈ സമയത്തെ യാത്ര ഒട്ടും സുഖകരമല്ല. അതിനാൽ തന്നെ ഈ പ്രായത്തിലെ ഈ യാത്ര ഉല്ലാസയാത്രയല്ല. എല്ലാ രാജ്യത്തേയും ഭരണകർത്താക്കളെ കണ്ടുകൊണ്ടാണ് യാത്ര. എന്റെ സന്ദേശം ലോകനന്മ യ്‌ക്കായിട്ടാണ്. അത് സാദ്ധ്യമാകണമെങ്കിൽ എല്ലാ ഭരണാധികാരികളും ആത്മാർത്ഥമായി ശ്രമിക്കണം. ലോകത്താകമാനം 20 വർഷത്തിനിടെ 3 ലക്ഷം കർഷകർ കൃഷി ലാഭമല്ലാ ത്തതിനാൽ ജീവനൊടുക്കി. ഇനിയും വൈകരുത്. നാം ഉണർന്ന് പ്രവർത്തിക്കണം.’ സദ്ഗുരു പറഞ്ഞു.
സേവ് സോയിൽ എന്ന മുദ്രാവാക്യവുമായി ലണ്ടൻ പാർലമെന്റ് ചത്വരത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ബിഎംഡബ്യു കെ16000ജിടി എന്ന സൂപ്പർബൈക്കിലാണ് പ്രസിദ്ധ ബൈക്ക് റൈഡർ കൂടിയായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ പ്രകൃതി സംരക്ഷണ ബോധവൽക്ക രണയാത്ര. ആഗസ്റ്റിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിൽ ന്യൂഡൽഹിയിൽ എത്താനും സദ്ഗുരു ജഗ്ഗി വാസുദേവ് ലക്ഷ്യമിടുകയാണ്.
















Comments