കൊച്ചി ; മരണത്തിന്റെ ഭീതിയിലും ജയിലിൽനിന്നു നന്ദി അറിയിച്ച് നിമിഷപ്രിയയുടെ കത്ത്. തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് നിമിഷപ്രിയ നന്ദി അറിയിച്ചിരിക്കുന്നത്. സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് കത്ത് അയച്ചിരിക്കുന്നത്.
‘ ഞാൻ നിമിഷപ്രിയ, ഈ യെമൻ ജയിലിൽനിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവർക്കും, പ്രത്യേകമായി സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിൽ ചേർന്നു പ്രവർത്തിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു’– കത്തിൽ കുറിച്ചിരിക്കുന്നത് ഇത്രമാത്രം .
യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷ പ്രിയയ്‌ക്ക് യെമൻ യുവാവിന്റെ കൊലപാതവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിനു ബ്ലഡ് മണി നൽകി നിമിഷ പ്രിയയെ മോചിപ്പിക്കാനാണ് നാട്ടുകാർ ചേർന്നു രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റിയുടെ ശ്രമം.
















Comments