ബത്തേരി: വയനാട്ടിലിത് ഉത്സവത്തിന്റെ നാളുകളാണ്. പ്രശസ്തമായ വള്ളിയൂർക്കാവിലെ ഉത്സവത്തിന്റ തിരക്കിലാണ് ഇപ്പോൾ വയനാട്ടുകാർ.മീനം 1 മുതൽ 14 വരെ നടക്കുന്ന ഉത്സവത്തിൽ ദൂര ദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. ഇന്നലെ ഉത്സവത്തിന് ക്ഷേത്രങ്ങളിലെത്തിയ ഭക്തർ കഥകളി ആസ്വദിക്കാനായി കാത്തിരുന്നു. കലാകാരി വേദിയിലെത്തിയപ്പോഴാണ് കഥകളി കലാകാരി വിഐപി ആണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്.
ക്ഷേത്ര മഹോത്സവത്തിൽ ജില്ലാ കളകറുടെ കഥകളി അരങ്ങേറ്റമാണെന്ന് അറിഞ്ഞതോടെ വേദിക്ക് സമീപം നാട്ടുകാർ തടിച്ചു കൂടുകയായിരുന്നു, തിരക്കൊഴിയാത്ത ഔദ്യോഗിക ചുമതലകളുടെ ഇടയിൽ നിന്നും കഥകളിയുടെ അരങ്ങിൽ ദമയന്തിയായി വയനാട് ജില്ല കളക്ടർ എ.ഗീതയെത്തിയപ്പോൾ വള്ളിയൂർക്കാവ് ഉത്സവ വേദിക്കും ഇതൊരു വേറിട്ട മുഹൂർത്തമായി.
ആട്ടക്കഥകളിൽ പ്രധാനപ്പെട്ട നളചരിതം ഒന്നാം ദിവസത്തിൽ ഉദ്യാനത്തിൽ തോഴിമാരുമായി സംവദിക്കുന്ന ദമയന്തിയുടെ വേഷമാണ് ജില്ല കളക്ടർ എ. ഗീത അവതരിപ്പിച്ചത്.നളചരിതം ആട്ടക്കഥയിലെ നൃത്യ നാട്യ ആംഗിക പ്രധാനമായ ദമയന്തിയെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടയുമാണ് അരങ്ങേറ്റത്തിന്റെ ആശങ്കകളില്ലാതെ ജില്ലാ കളക്ടർ അവതരിപ്പിച്ചത്.
ജില്ലാ കളക്ടറെന്ന ചുമതലകൾ ഏറ്റെടുക്കുന്നതിനും എത്രയോ കാലം മുമ്പേ കഥകളി അവതരിപ്പിക്കാനുള്ള തീവ്രമായ അഭിലാഷം മനസ്സിലുണ്ടായിരുന്നു. ഈ പൂർത്തീകരണം കൂടിയാണ് തന്നെ വള്ളിയൂർക്കാവിന്റെ സന്നിധിയിലെത്തിച്ചതെന്ന് കളക്ടർ പറഞ്ഞു.
കഥകളിയുടെ അരങ്ങിൽ ദമയന്തിയായി വയനാട് ജില്ല കളക്ടർ
കഥകളിയുടെ അരങ്ങിൽ ദമയന്തിയായി വയനാട് ജില്ല കളക്ടർ
Posted by Janam TV on Saturday, March 26, 2022
വയനാടിന്റെ സാംസ്‌കാരികോത്സവമായ വള്ളിയൂർക്കാവ് ഉത്സവത്തിന് നിരവധി പേരാണ് എത്തിയത്.പൂതനാ മോക്ഷം, നളചരിതം ഒന്നാം ദിവസം, കിരാതം എന്നിങ്ങനെ മൂന്ന് കഥകളാണ് വള്ളിയൂർക്കാവിൽ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്രകലകളുടെ വേദിയിൽ ശനിയാഴ്ച രാത്രിയിൽ അരങ്ങേറിയത്.















Comments