കോഴിക്കോട് : ടിപ്പുകോട്ടയിൽ പുരാവസ്തു വകുപ്പ് വകുപ്പ് നടത്തിയ പരിശോധനയിൽ ടിപ്പുവിന്റെ കാലത്തെ വെടിയുണ്ടയും ആയുധവും കണ്ടെടുത്തു. കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തു നടത്തിയ ഉത്ഖനനത്തിലാണ് വെടിയുണ്ടയും ആണി പോലുള്ള ആയുധഭാഗവും കണ്ടെത്തിയത്. പ്രദേശത്ത് ഉത്ഖനനം തുടരുകയാണ്.
ആയുധഭാഗങ്ങൾ കണ്ടെടുത്തതിനാൽ ഇവിടം ടിപ്പുവിന്റെ ആയുധ പണി ശാലയായിരുന്നുവെന്നാണ് നിഗമനം. ഈയത്തിലാണ് വെടിയുണ്ട നിർമ്മിച്ചിരിക്കുന്നത്. ഇതിന് നല്ല ഭാരമുണ്ട്. ഇരുമ്പുകൊണ്ടാണ് ആയുധ ഭാഗം നിർമ്മിച്ചിരിക്കുന്നത്. ഇവയെല്ലാം പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ആഴ്ചയാണ് ടിപ്പു കോട്ടയിൽ പുരാവസ്തു വകുപ്പ് ഉത്ഖനനം ആരംഭിച്ചത്. പരിശോധന നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഖനനം ആരംഭിച്ചത്. നേരത്തെ നടത്തിയ പരിശോധനയിൽ കോട്ടയിൽ പുരാവസ്തുക്കളുടെ സാന്നിദ്ധ്യം ഉള്ളതായി വ്യക്തമായിരുന്നു. ഇതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടൺ , ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പിഞ്ഞാണ പാത്രങ്ങളും, സെലഡൻ പാത്രക്കഷ്ണങ്ങളുമാണ് കണ്ടെടുത്തത്.
















Comments