കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ ക്രൂഡ് ബോംബുകൾ കണ്ടെത്തി. ഫുട്‌ബോൾ മൈതാനത്തിന് സമീപം പ്ലാസ്റ്റിക്ക് കവറിലാക്കിയ നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. സിക്കന്ദർ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് ബോംബ് സ്‌ക്വാഡെത്തി ബോംബ് നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഏതാനും നാളുകൾക്ക് മുമ്പ് എട്ട് പേരുടെ കൂട്ടക്കൊലയ്‌ക്ക് സാക്ഷിയായ ബീർഭൂമിലാണ് വീണ്ടും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ എട്ട് പേരായിരുന്നു ബീർഭൂമിൽ കൊല്ലപ്പെട്ടത്. തൃണമൂൽ പ്രവർത്തകർ തമ്മിലുള്ള സംഘർഷം കൂട്ടക്കൊലയിൽ കലാശിക്കുകയായിരുന്നു. പെട്രോൾ ബോംബ് ആക്രമണമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്.
ഇതിന് പിന്നാലെ സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ജഗദ്ദാൽ, ബിജ്പൂർ, ഭാട്ട്പാര എന്നീ പ്രദേശങ്ങളിൽ നിന്നാണ് ബോംബുകളും ആയുധങ്ങളും പോലീസ് കണ്ടെത്തിയത്. നിലവിൽ കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
















Comments