മലപ്പുറം: ഉസ്താദ് ഹംസ വൈദ്യരുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഉമ്മയുടെ പേരിൽ അർഹതപ്പെട്ട കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന പതിനാലാമത്തെ വീടിന്റെ താക്കോൽ ദാന ചടങ്ങ് നടത്തി. ഉമ്മ സൈനബ മന്ദിർ എന്ന വീടിന്റെ താക്കോൽ ദാനം കെ ടി ജലീൽ എം എൽ എ നിർവഹിച്ചു.
മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാമ്‌റ ഇളയടത് പുനയുർകുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ സഹിർ പാണക്കാട് ഷമീർ അലി ശിഹാബ് തങ്ങൾ കൊച്ചിൻ കെയർ ഹോസ്പിറ്റൽ എംഡി സൂരജ്, റിംഷാദ് ചാവക്കാട്.നിരവധി പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കേരളത്തിൽ നിരവധി ചാരിറ്റി പ്രവർത്തനം നടത്തുന്ന തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടനെ വേദിയിൽ ആദരിച്ചു
Comments