ന്യൂഡൽഹി:രാജ്യാന്തര വാണിജ്യ രംഗത്തെ കൂട്ടായ്മകളിൽ ആർസിഇപിയിലേക്ക് തിരികെ പ്രവേശിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പീയൂഷ് ഗോയൽ. രണ്ട് വർഷം മുന്നേ ഇത്തരം കൂട്ടായ്മയിൽ നിന്ന് കൃത്യമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഇന്ത്യ പിന്മാറിയതെന്നും ആ വിഷയത്തിൽ പുനർവിചിന്തനം ചെയ്തിട്ടില്ലെന്നും കേന്ദ്രവാണിജ്യ കാര്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
സഖ്യത്തിലുണ്ടായിരുന്ന വിവിധ രാജ്യങ്ങൾ ചർച്ചകൾക്ക് അപ്പുറം സ്ഥാപിത താൽപ്പര്യ ങ്ങളോടെ പ്രവർത്തിക്കുന്നത് കണ്ടതോടെയാണ് ഇന്ത്യ പിന്മാറിയത്. വാണിജ്യകാര്യത്തിൽ അനാവശ്യമത്സരങ്ങൾക്കോ ശത്രുതയ്‌ക്കോ സ്ഥാനമില്ല എന്നതാണ് ഇന്ത്യയുടെ നയം. അതിൽ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്നും ഗോയൽ പറഞ്ഞു. റീജണൽ കോമ്പ്രിഹൻസീവ് എക്കണോമിക് പാർട്ടണർഷിപ്പ് എന്ന പങ്കാളിത്തത്തിൽ ഗുരതരമായ വീഴ്ചകളാണ് ശ്രദ്ധയിൽപെട്ടത്. ഇതുമൂലം വിവിധ ചർച്ചകളിലൂടെ ഇന്ത്യയ്‌ക്ക് വിലപ്പെട്ട നിരവധി വർഷം നഷ്ടമായെന്നും ഗോയൽ ചൂണ്ടിക്കാട്ടി.
റീജണൽ കോമ്പ്രിഹൻസീവ് എക്കണോമിക് പാർട്ടണർഷിപ്പ് എന്ന ആർസിഇപിയിൽ 2012ലാണ് ഇന്ത്യ ചേർന്നത്. 2019ലാണ് ഇന്ത്യ പുറത്തുകടന്നത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവരാണ് സഖ്യത്തിലുള്ളത്. ഒട്ടും ഗുണനില വാരമില്ലാത്ത സാധാനങ്ങൾ ചില രാജ്യങ്ങൾക്ക് ലോകം മുഴുവൻ വിതരണം ചെയ്യാൻ പറ്റിയ ഒരു മാർഗ്ഗം മാത്രമായി സഖ്യത്തെ ഉപയോഗിച്ചെന്നും ഗോയൽ ആരോപിച്ചു.
Comments