ഓസ്‌കർ പുരസ്‌കാര വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകനെ അടിച്ച സംഭവത്തിൽ അഭിനന്ദനവുമായി ജൂഡ് ആന്റണി ജോസഫ്. റിയൽ സ്റ്റാർ വിത്ത് ഹിസ് വൈഫ് എന്ന കുറിപ്പോടെ വിൽ സ്മിത്തിന്റേയും ഭാര്യയുടേയും ചിത്രം ജൂഡ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
‘Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ, മകളെ അപമാനിച്ചവനെ ആദ്യം സ്‌പോട്ടിൽ കൊടുക്കുക , നിങ്ങളുടെ മുൻപിൽ വച്ചാണെകിൽ കൊടുത്തില്ലേൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം’ എന്നാണ് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചത്.
ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയർ സ്‌റ്റൈലിനെ ക്രിസ് റോക്ക് കളിയാക്കിയതായിരുന്നു വിൽസ്മിത്തിനെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. ക്രിസിന്റെ മുഖത്തടിച്ച വിൽ സ്മിത്ത് പിന്നീട് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.
















Comments