വീടും കുടുംബവും ഏതൊരാൾക്കും പ്രിയപ്പെട്ടതായിരിക്കും. കുടുംബാഗങ്ങളോടൊത്ത് സന്തോഷവും ദു:ഖവും പങ്കുവെച്ച് ജീവിക്കുന്ന വീട്ടിൽ ചെലവഴിക്കുന്നത് ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്. എന്നാൽ ചൈനക്കാരനായ വെയ് ജിയാങ്കുവിന് തന്റെ വീട്ടുകാരുടെ പെരുമാറ്റം സഹിക്കാനായില്ല.
വീട്ടിൽ താമസിക്കണമെങ്കിൽ മദ്യാപനവും പുകവലിയും ഉപേക്ഷിക്കമെന്നും അതിന് കഴിയുന്നില്ലെങ്കിൽ 1000 യുവാൻ എല്ലാമാസവും നൽകണമെന്ന് വീട്ടുകാർ പറഞ്ഞതാണ് ജിയാങ്കുവിന് ബുദ്ധിമുട്ടായത്. ‘വീട്ടുകാരുടെ’ ശല്യം സഹിക്കാനാവാഞ്ഞ അദ്ദേഹം വീട്ടിൽ നിന്ന് ‘രക്ഷപ്പെടാൻ’ തീരുമാനിച്ചു. പതിനാല് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം വീട്ടിൽ നിന്ന് ഒളിച്ചോടി.വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തെ കണ്ടെത്തിയിരിക്കുകയാണ്.
2008 ൽ വീട് വിട്ട് പോയ വെയ് ജിയാങ്കുവിനെ ബെയ്ജിംഗ് ക്യാപിറ്റൽ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ ടെർമിനലിൽ നിന്നാണ് കണ്ടെത്തിയത്. ഏതെങ്കിലും രാജ്യത്തേക്കോ മറ്റോ പോവാൻ ഒരുങ്ങുമ്പോഴല്ല ജിയാങ്കുവിനെ കണ്ടെത്തിയത്. മറിച്ച് അദ്ദേഹം 14 വർഷമായി വിമാനത്താവളത്തിലെ ടെർമിനലിലായിരുന്നു താമസം.നിരവധി തവണ സെക്യൂരിറ്റിയും പോലീസും വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജിയാങ്ക് ടെർമിനലിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
വീട്ടുകാരുടെ ശല്യം കൂടാതെ മദ്യപിക്കാനും പുകവലിക്കാനും പറ്റിയ സ്ഥലമായതിനാൽ ടെർമിനൽ വിട്ട് പോകാൻ തനിക്ക് തോന്നിയിട്ടില്ലെന്ന് ജിയാങ്കു പറയുന്നു. എന്നാൽ വിമാനത്താവളത്തിലെ ടെർമിനലിൽ ഇത്രയും കാലം താമസിച്ച വ്യക്തി ജിയാങ്കു അല്ലെന്നാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്. 1991 ൽ അറ്റാറ്റുർക്ക് എയർപോർട്ടിലെത്തിയ ബയ്‌റാം ടെപെലി 27 വർഷമാണ് അവിടെ താമസിച്ചത്.
















Comments