കണ്ണൂർ: രാഷ്‌ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തുടർക്കഥയായിരുന്ന കണ്ണൂരിൽ അവയ്‌ക്ക് താൽക്കാലിക ശമനമാകുന്നതിനിടെ സിപിഎം പ്രവർത്തകർ വടിവാളെടുത്ത് പാട്ടുപാടുന്ന വൈറൽ വീഡിയോ ആശങ്കയാകുന്നു.
നിന്റെ രഹസ്യങ്ങളെല്ലാമറിയുന്ന ഉറ്റസുഹൃത്താണ് ലോകത്തിലെ നിന്റെ ഏറ്റവും വലിയ ശത്രുവെന്ന തമിഴ്പാട്ടാണ് വീഡിയോയ്‌ക്ക് ഈണമിടുന്നത്.
പാനൂർ കുടിയാണ്ടിന്റെവിട സിജോലാൽ, തെക്കയിൽ ഇജീഷ് എന്നിവരാണ് വടിവാൾ പിടിച്ച് വീഡിയോ ചെയ്തിരിക്കുന്നത്. 15 സെക്കൻഡ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വേഗം വ്യാപകമായി പ്രചരിക്കുന്നു.
വീഡിയോ ശ്രദ്ധയിൽ പെട്ട കൊളവല്ലൂർ പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണമാരംഭിച്ചു. വീഡിയോയുടെ ആധികാരികതയും ആയുധത്തെ സംബന്ധിച്ചും ആണ് പരിശോധന. സ്‌പെഷൻ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
















Comments