ദുബായ് എക്‌സ്‌പോയുടെ തിശ്ശീല വീഴുന്നു; സമാപനച്ചടങ്ങ് ചരിത്ര സംഭവമാക്കാൻ തയ്യാറെടുപ്പുകളുമായി സംഘാടകർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദുബായ് എക്‌സ്‌പോയുടെ തിശ്ശീല വീഴുന്നു; സമാപനച്ചടങ്ങ് ചരിത്ര സംഭവമാക്കാൻ തയ്യാറെടുപ്പുകളുമായി സംഘാടകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 01:54 pm IST
FacebookTwitterWhatsAppTelegram

ദുബായ് : ആറ് മാസമായി തുടരുന്ന ലോക എക്‌സ്‌പോ 2020 ദുബായ്‌ക്ക് തിരശ്ശീല വീഴാൻ മണിക്കൂറുകൾ ശേഷിക്കെ, സമാപനച്ചടങ്ങ് ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുമായി സംഘാടകർ. മാർച്ച് 31ന് നടക്കുന്ന സമാപനത്തിന്റെ ഭാഗമായി ഒരുക്കിയ സംഗീത, കലാപരിപാടികൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ എക്‌സ്‌പോ വേദിയിലേക്ക് ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. സമാപന ദിവസത്തെ തിരക്ക് കണക്കിലെടുത്ത് ദുബായ് മെട്രോ 24 മണിക്കൂറും സേവനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ ഒന്നിന് ഉദ്ഘാടനച്ചടങ്ങ് നടന്ന അതേ അൽ വസൽ പ്ലാസയിലാണ് ലോക മേളയുടെസമാപന ചടങ്ങ് അരങ്ങേറുക. വൈകീട്ട് ഏഴു മണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികൾ പുലർച്ചെ മൂന്നു മണിക്ക് നടക്കുന്ന വെടിക്കെട്ടോടെ സമാപിക്കും. പുതുവർഷ ദിനത്തിൽ ദുബായ് നഗരം സാക്ഷ്യം വഹിച്ച വെടിക്കെട്ടിന് സമാനമായ കരിമരുന്ന് പ്രയോഗത്തിനാണ് എക്‌സ്‌പോ വേദി തയ്യാറെടുക്കുന്നത്. സമാപന ചടങ്ങുകൾ എക്‌സ്‌പോയുടെ വിവിധ വേദികളിൽ തത്സമയം ഭീമൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. ജൂബിലി സ്റ്റേജ്, ഫെസ്റ്റിവൽ ഗാർഡൻ തുടങ്ങിയ ഇടങ്ങളിൽ ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു.

വിവിഐപികൾക്കു വേണ്ടി ഒരു ഭാഗം ഒഴിവാക്കിയത് ഒഴിച്ചാൽ മറ്റിടങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. സമാപനച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദുബായ് മെട്രോ രാത്രി മുഴുവൻ സേവനം നടത്തും. പൊതു ഗതാഗതം ഉപയോഗിക്കുകയും ജബൽഅലി മെട്രോ സ്റ്റേഷനിൽ നിന്നും പാർക്ക് ആന്റ് റൈഡ് സേവനം ഉപയോഗപ്പെടുത്തുകയും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറു കണക്കിന് കുട്ടികൾ അണിനിരക്കുന്ന പരിപാടി സമാപന ചടങ്ങിൽ അരങ്ങേറും. ലോകപ്രശസ്ത സംഗീതജ്ഞരായ ക്ലിസ്റ്റിന അഗ്വിലേറ, നോറ ജോൺസ്, യോയോ മാ തുടങ്ങിയ പ്രമുഖർ ചടങ്ങിനെ സംഗീത സാന്ദ്രമാക്കും. യുഎഇ എയർഫോഴ്സിന്റെ ഫുർസാൻ അൽ ഇമാറാത്ത് സൈനികർ ജെറ്റ് വിമാനങ്ങളെ കൊണ്ട് ആകാശത്ത് വർണ വിസ്മയം തീർക്കും. 56 രാജ്യങ്ങളിൽ നിന്നുള്ള 400 പ്രൊഫഷനലുകളും വളണ്ടിയർമാരും സമാപനച്ചടങ്ങിന്റെ ഭാഗമായി പരിപാടികൾ അവതരിപ്പിക്കും. യുഎഇയിലെ നാൽപത് കുട്ടികൾ ചേർന്ന് ഐശീ ബിലാദി എന്ന ദേശീയ ഗാനം ആലപിക്കും. സംഗീത സാമ്രാട്ട് ഹറൂത്ത് ഫസ്ലിയൻ, ഇറ്റാലിയൻ പിയാനിസ്റ്റ് എലെനോറ കോൺസ്റ്റാന്റിനി തുടങ്ങിയവരുടെ നേതൃത്വത്തിൽ ലോകപ്രശസ്തരായ 16 സംഗീതജ്ഞർ അണിനിരക്കുന്ന എക്‌സ്‌പോ 2020 വേൾഡ് സ്ട്രിംഗ് എൻസെംബ്ൾ പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടും.

ചടങ്ങുകൾക്ക് സമാപനം കുറിച്ച് എക്‌സ്‌പോ കമ്മീഷണറും മന്ത്രിയുമായ ഷെയ്ഖ് നഹ്യൻ മുബാറക് അൽ നഹ്യാൻ ബ്യൂറോ ഓഫ് ദി ഇന്റർനാഷനൽ എക്‌സ്‌പോയുടെ ജനറൽ അസംബ്ലി പ്രസിഡന്റിന് എക്‌സ്‌പോ പതാക കൈമാറും. 2025 എക്‌സ്‌പോ പ്രതിനിധി ഒസാക കൻസായിയെ അദ്ദേഹം പതാക ഏൽപ്പിക്കുന്നതോടെ സമാപനച്ചടങ്ങുകൾക്കും എക്‌സ്‌പോ 2020നും തിരശ്ശീല വീഴും.

Tags: dubai expo 2020
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies