ബെംഗളുരു : ടിപ്പു സുൽത്താനെ മൈസൂർ കടുവയെന്നല്ല , മൈസൂർ എലിയെന്നാണ് വിളിക്കേണ്ടതെന്ന് കർണാടക എംഎൽഎ അപ്പച്ചു രഞ്ജൻ . കർണാടകയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെ ഒഴിവാക്കണമെന്നും അപ്പച്ചു രഞ്ജൻ പറഞ്ഞു.
ടിപ്പു സുൽത്താൻ നിരവധി കൂർഗ് നിവാസികളെ കൊന്നൊടുക്കി . കർണാടകയിലെ കൂർഗ്, മംഗലാപുരം മേഖലകളിൽ നിന്ന് പലരെയും മതപരിവർത്തനം നടത്തി . 8000 ക്ഷേത്രങ്ങൾ തകർത്തു, പള്ളികൾ ആക്രമിച്ചു, നിരവധി കൂർഗ് സമുദായങ്ങളെയും ക്രിസ്ത്യാനികളെയും മതംമാറ്റി, ഇത്തരമൊരാളെ പറ്റി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ട കാര്യമുണ്ടോ .
ടിപ്പു കൂർഗിലെത്തി, മടിക്കേരിയെ ജാഫറാബാദ് എന്നും ഹാസന് സകലേഷ്പൂർ എന്നും പേരിടാൻ ആഗ്രഹിച്ചു. കൂർഗിൽ നിന്ന് പലരെയും കസ്റ്റഡിയിലെടുത്തു. ശ്രീരംഗപട്ടണത്തിൽ ഏകദേശം 60,000 കൂർഗുകളെ കൊന്നു, ബ്രിട്ടീഷുകാർ ടിപ്പുവിനെ കൊന്നില്ലായിരുന്നുവെങ്കിൽ, മുഴുവൻ ആളുകളെയും മതം മാറ്റുമായിരുന്നു. – അപ്പച്ചു രഞ്ജൻ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് ടിപ്പു സുൽത്താനെ വാഴ്‌ത്തുന്ന ഭാഗങ്ങൾ നീക്കി സാമൂഹിക പാഠപുസ്തകം പരിഷ്കരിക്കാൻ കർണാടക സർക്കാർ നീക്കമാരംഭിച്ചത് . പുതിയ അധ്യയന വർഷം പരിഷ്കരിച്ച പാഠഭാഗങ്ങൾ നിലവിൽവരുമെന്ന സൂചനയും വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് നൽകിയിരുന്നു .
















Comments