അബുദാബി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ അബുദാബിയിലുടനീളം 100 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നു. കുറഞ്ഞ സമയംകൊണ്ട് പെട്ടെന്ന് ചാർജ് ചെയ്യാവുന്ന അതിവേഗ സംവിധാനമാണ് ഒരുക്കുന്നതെന്ന് സ്മാർട്ട്-മൊബിലിറ്റി സൊല്യൂഷൻ കമ്പനി പ്ലസ് അറിയിച്ചു. 2050ഓടെ കാർബൺ മലിനീകരണമില്ലാത്ത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാകും പദ്ധതി
15 മുതൽ 75 മിനിറ്റു കൊണ്ട് ശരാശരി 400 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ചെയ്യാം. ബാറ്ററി ചാർജ് ചെയ്യാൻ സംവിധാനമുണ്ട്. ഇതുവഴി 12 ടൺ കാർബൺ ബഹിർഗമനം കുറയ്‌ക്കാം. മവാഖിഫ് പാർക്കിങ്, പാർക്കുകൾ, കഫേകൾ, റസ്റ്ററന്റുകൾ തുടങ്ങിയവയ്‌ക്കു സമീപവും പൾസ് ഇവി ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാകും. അടുത്തവർഷം യുഎഇയിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു മുൻപ് കൂടുതൽ സ്ഥലങ്ങളിൽ സ്റ്റേഷനുകൾ സജ്ജമാക്കും.
2050ഓടെ കാർബൺ മലിനീകരണമില്ലാത്ത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാകും പദ്ധതി. ഒരേസമയം മൂന്ന് വാഹനങ്ങൾ വരെ ചാർജ് ചെയ്യാം. ചാർജിങ് സംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയാനും പണം അടയ്‌ക്കാനും പൾസ് ചാർജ് ആപ് ഡൗൺലോഡ് ചെയ്യാം. സംയോജിത ഗതാഗത കേന്ദ്രം നഗരസഭ, ഊർജ വകുപ്പ്, അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി എന്നും അധികൃതർ വ്യക്തമാക്കി.
Comments