കൊച്ചി: സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്രേറ്റ്. കാര്യവട്ടം ക്യാമ്പസിലെ എൽഎൽ.എം. വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസിൽ പാസായ സോണിയ പിന്നീട് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു. തുടർന്ന് വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുൻസിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്.
അവതാരികയായി മലയാളം ടെലിവിഷൻ പ്രേക്ഷകരിലേക്കെത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയയിലും അഭിനയിക്കുകയായിരുന്നു.കുഞ്ഞാലി മരയ്‌ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം തുടങ്ങിയ അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസ്സുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്. ബിനോയ് സോണിയ ദമ്പതികൾക്ക് ഒരു മകളാണ് അൽ ഷെയ്ഖ പർവീൻ. അമ്മയെപോലെ മകളും കലാകാരിയാണ്. അമ്മ, ആർദ്രം, ബാലാമണി എന്നീ സീരിയലുകളിൽ ബാലതാരമായി ഷെയ്ഖ തിളങ്ങിയിട്ടുണ്ട്.
സാധാരണയായി അതുവരെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സിനിമയിൽ ചുവടുറപ്പിക്കുന്നതിന് വിത്യസ്തമായി മറ്റ് ജോലികൾ സ്വീകരിക്കുന്ന ചുരുക്കം താരങ്ങളുടെ പട്ടികയിലേക്കാണ് സോണിയ എത്തുന്നത്.
















Comments