മുംബൈ : ഐപിഎല്ലിന്റെ 15-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നിഷ്പ്രയാസം പുറത്താക്കി തുടക്കക്കാരായ ലക്‌നൗ സൂപ്പർ ജയന്റ്‌സ്. 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൂപ്പർ ജയന്റ്‌സ്, ചെന്നൈ ഉയർത്തിയ 211 എന്ന വിജയലക്ഷ്യത്തിൽ എത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എടുത്തിരുന്നു.
ചെന്നൈയ്‌ക്ക് വേണ്ടി റോബിൻ ഉത്തപ്പയും ശിവം ദുബെയും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. ആദ്യ അഞ്ചോവറിൽ 57 റൺസാണ് ചെന്നൈ നേടിയത്. അതിൽ 44 റൺസും ഉത്തപ്പയാണ് സ്‌കോർ ചെയ്തത്. 27 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 50 റൺസാണ് ഉത്തപ്പ എടുത്തത്.
ലക്‌നൗവിന് വേണ്ടി കെ എൽ രാഹുലും ക്വിന്റൺ ഡി കോക്കും കളിച്ച് മുന്നേറി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്‌നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. രാഹുലും ഡി കോക്കും ചേർന്ന് തകർത്താടി. 26 ബോളിൽ മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും പറത്തിക്കൊണ്ട് രാഹുൽ 40 റൺസ് എടുത്തപ്പോൾ ഡി കോക്ക് 45 ബോളിൽ 61 റൺസ് എടുത്തു.
പിന്നീട് ഇറങ്ങിയ മനീഷ് പാണ്ഡെയ്‌ക്ക് അഞ്ച് റൺസ് എടുക്കാനേ സാധിച്ചുള്ളൂ. എവിൻ ലെവിസാണ് താരങ്ങൾക്ക് പ്രചോദനം നൽകിക്കൊണ്ട് അവസാനം വരെ നിന്ന് ബാറ്റ് ചെയ്തത്. 23 പന്തിൽ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും ഉൾപ്പെടെ 55 റൺസാണ് ലെവിസ് എടുത്തത്. കളിയുടെ അവസാനത്തോടെ താരങ്ങൾആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഉണ്ടായത്. ആയുഷ് ബദോനി 9 ബോളിൽ രണ്ട് സിക്‌സിന്റെ അകമ്പടിയോടെ 19 റൺസ് എടുത്തു.
















Comments