വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ലെന്ന് യുഎസ് വക്താവ് നൈഡ് പ്രസ്. റഷ്യയുമായി ഓരോ രാജ്യത്തിനും അതിന്റേതായ ബന്ധമുണ്ടെന്നും അതിൽ ഒരു മാറ്റവും യുഎസ് ആഗ്രഹിക്കുന്നില്ലെന്ന് നൈഡ് പ്രസ് പറഞ്ഞു.
വിവിധ രാജ്യങ്ങൾ റഷ്യയുമായി ബന്ധം സ്ഥാപിക്കാൻ പോകുന്നു അത് ചരിത്ര വസ്തുതയാണ്.അത് മാറ്റാൻ ആഗ്രഹിക്കുന്ന ഒന്നല്ല. അന്താരാഷ്‌ട്ര സമൂഹം യോജിച്ച് പ്രവർത്തിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് നൈഡ് പ്രസ് ചൂണ്ടിക്കാട്ടി.റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിന്റെ ഇന്ത്യൻ സന്ദർശനത്തിനിടെയാണ് നൈഡ് പ്രസിന്റെ ഈ പരാമർശം.
നീതീകരിക്കപ്പെടാത്ത, ഒട്ടും പ്രകോപിപ്പിക്കാതെ നടത്തുന്ന ആക്രമണത്തിനെതിരെ ഉറക്കെ സംസാരിക്കുകയും അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ആണ് രാജ്യങ്ങൾ ചെയ്യേണ്ടത്.ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ആ ലക്ഷ്യത്തിലേക്ക് തങ്ങളുടെ സ്വാധീനം ഉപയോഗിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ആക്രമണത്തെ ഇന്ത്യ അപലപിച്ചിട്ടില്ലെങ്കിലും വെടിനിർത്തലിന് ആഹ്വാനം ചെയ്തതിനാൽ യുദ്ധത്തിനിടയിൽ റഷ്യയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ആഗോള പരിശോധനയ്‌ക്കും ചർച്ചയ്‌ക്കും വിഷയമായിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ന്യൂഡൽഹി സന്ദർശനത്തെ വിമർശിച്ച യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ ഇത് നിരാശാജനകമാണെന്നും പറഞ്ഞു
















Comments