ലക്‌നൗ: രണ്ടാം തവണ തുടർച്ചയായി ഭരണത്തിലെത്തിയ യോഗി ആദിത്യനാഥ് ആദ്യ 100 ദിനം യുവജനങ്ങൾക്കായി നീക്കിവയ്‌ക്കുന്നു. സംസ്ഥാനത്തെ പതിനായിരം യുവാക്കൾക്ക് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ ജോലി ഉറപ്പാക്കുന്ന പദ്ധതിയ്‌ക്കാണ് രൂപം നൽകിയതെന്ന് ഉത്തർപ്രദേശ് യുവജന ക്ഷേമ വകുപ്പ് അറിയിച്ചു.
യുവാക്കൾക്ക് സർക്കാർ വകുപ്പിലേയ്‌ക്കാണ് നിയമനം നൽകുന്നത്. നിലവിലെ ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി , വരുന്ന 100 ദിവസത്തിനകം 10,000 യുവാക്കൾ സർക്കാർ സംവിധാനത്തിന്റെ ഭാഗമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാന സർക്കാർ യുവജനക്ഷേമകാര്യത്തിൽ പ്രതിജ്ഞാ ബദ്ധമാണ്.നിലവിൽ യോഗ്യതയുള്ള യുവാക്കളെ സർക്കാർ വകുപ്പിലേയ്‌ക്ക് എടുക്കും. അവർ അപേക്ഷിച്ചിരിക്കുന്ന സർക്കാർ മേഖലയിലെ ജോലികളിലേയ്‌ക്കു തന്നെയാണ് പ്രവേശിപ്പിക്കുക. സംസ്ഥാന പിഎസ്സി സംവിധാനത്തിലെ ഒഴിവുകൾ നികത്താനുള്ള നടപടി ആയി എന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
















Comments