തിരുവനന്തപുരം : തലസ്ഥാനത്തെ ബിവറേജസിൽ മോഷണം. കാഞ്ഞിരംകുളത്ത് ചപ്പാത്ത് ഔട്ട്‌ലെറ്റിലാണ് സംഭവം. മദ്യക്കുപ്പിളും പണവും കൂടാതെ സിസിടിവി ക്യാമറയും കള്ളന്മാർ അടിച്ചെടുത്തു.
ബുധനാഴ്ച രാത്രിയായിരുന്നു മോഷണം. വിലകൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയത്. ഇതിന് പുറമേ, 27000 രൂപയും സിസിടിവി ക്യാമറയുടെ ഡിവിഡിയും മോഷണം പോയിട്ടുണ്ട്. നേരത്തെ ഇവിടെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ല.
കെട്ടിടത്തിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നാണ് കള്ളൻ മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചത്. രാവിലെ ഔട്ട്ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരമറിയുന്നത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ക്യാമറയുടെ പ്രധാന ഭാഗം മോഷണം പോയത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പോലീസ് പറയുന്നത്.
















Comments