മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ 137 റൺസിന് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 18.2 ഓവറിൽ പഞ്ചാബിനെ കൊൽക്കത്ത ഓൾഔട്ട് ആക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് പഞ്ചാബ് നിരയെ പിടിച്ചുകെട്ടിയത്. ടിം സൗത്തി രണ്ട് വിക്കറ്റും നേടി.
ടോസ് ലഭിച്ച കൊൽക്കത്ത, പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജ്പക്സെയും(31) കഗിസോ റബാദെയും(25) മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചുനിന്നത്. ശിഖർ ധവാൻ(16), ലിയാം ലിവിങ്സ്റ്റണ്(19), രാജ് ബാവ(11), ഹർപ്രീത് ബ്രാർ(14) എന്നിവരാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ക്യാപ്റ്റൻ മായങ്ക് അഗർവാൾ(1), ഷാരൂഖ് ഖാൻ(0), രാഹുൽ ചാഹർ(0), അർഷ്ദീപ് സിംഗ്(0) എന്നിവർ പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയർന്നില്ല
ഉമേഷ് യാദവ് നാല് വിക്കറ്റുകൾ വീഴ്‌ത്തിയതോടെ, ഐപിഎല്ലിൽ പവർപ്ലേ ഓവറുകളിൽ 50 വിക്കറ്റ് തികയ്‌ക്കുന്ന നാലാമത്തെ താരമായി മാറി. സഹീർ ഖാൻ, സന്ദീപ് ശർമ്മ, ഭുവനേശ്വർ കുമാർ എന്നിവരാണ് ഉമേഷിന് മുന്നിലുള്ളത്.
















Comments