മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ സാക്ഷി മരിച്ചു. മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻസിബിയുടെ പ്രധാന സാക്ഷിയായ സെയ്ൽ(36) ആണ് മരിച്ചത്.
ഹൃദയാഘാതം മൂലം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ കെപി ഗോവാസിയുടെ അംഗരക്ഷനായിരുന്നു സെയിൽ.
കഴിഞ്ഞ വർഷം മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. ആഴ്‌ച്ചകളോളം നീണ്ട ജയിൽവാസത്തിന് ശേഷം ആര്യൻ ഖാന് ഒക്ടോബർ 28 ന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു ഉപാധികളോടെയായിരുന്നു ജാമ്യം.കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
Comments