ന്യൂഡൽഹി : ഇസ്ലാമിലെ തീവ്ര വിശ്വാസങ്ങൾക്കെതിരെ ടെലിവിഷൻ താരം ഉർഫി ജാവേദ് രംഗത്ത്. വസ്ത്രധാരണം കാരണം തന്നെ മുസ്ലീം വിരുദ്ധയാക്കി മുദ്രകുത്തിയെന്നും ഇനിയാ മതത്തിൽ തനിക്ക് വിശ്വാസമില്ലെന്നും ഉർഫി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
താൻ ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്തുകയാണെന്നാണ് എല്ലാവരും പറഞ്ഞു നടക്കുന്നത് എന്ന് നടി വിശദീകരിച്ചു. ‘പക്ഷേ ആളുകൾ എന്തിനാണ് ആ ഭാരം എന്റെ ചുമരിൽ വെച്ച് തരുന്നതെന്ന് അറിയില്ല. ഇസ്ലാം മതത്തെ പ്രചരിപ്പിക്കാമെന്നോ നന്നാക്കാമെന്നോ ഞാൻ ആർക്കും വാക്ക് നൽകിയിട്ടില്ല ‘ നടി പറഞ്ഞു.
‘അജ്മൽ കസബ് നിരവധി പേരെ കൊലപ്പെടുത്തിയിട്ടും ഇസ്ലാമിന്റെ പേര് നശിപ്പിച്ചിട്ടില്ല, എന്നാൽ ഞാൻ ചെറിയ വസ്ത്രം ധരിച്ചതിലൂടെ മതത്തിന്റെ പേര് ഇല്ലാതാക്കുകയാണെന്നാണ് പറയുന്നത്. ഇങ്ങനെയൊരു മതത്തിൽ എനിക്ക് വിശ്വാസമില്ല’ നടി പറഞ്ഞു.
നേരത്തെയും ഇസ്ലാം വിശ്വാസങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ഉർഫി രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാം മതത്തിൽ വിശ്വാസമില്ലെന്നും ഒരിക്കലും ഒരു മുസ്ലീമിനെ വിവാഹം കഴിക്കില്ലെന്നുമാണ് ഉർഫി പറഞ്ഞത്.
Comments