തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലാണ് ഇവർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ജെബി മേത്തർ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കയറാനുള്ള ശ്രമം നടത്തി. ഇവർ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പോലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ കൂടുതൽ ബാറുകൾ തുറന്ന് പ്രവർത്തിപ്പിക്കുമെന്നാണ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ വ്യക്തമാക്കുന്നത്. ഐടി ബാർക്കുകളിൽ പബ്ബുകളും ആരംഭിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും വ്യക്തമാക്കുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
















Comments