കൊച്ചി: പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്ക് അഗ്നിശമന സേന പരിശീലനം നൽകിയത് ഉന്നത ഉദ്യോഗസ്ഥർ അറിയാതെ ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് മുൻ ഫയർ ഫോഴ്‌സ് മേധാവി ജേക്കബ് തോമസ്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മാത്രം തീരുമാനമാണ് ഇതെന്ന് വിശ്വസിക്കുന്നില്ല. പരിശീലനം ആർക്ക് നൽകുന്നു എന്നുള്ളത് പ്രധാനമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
സിവിൽ ഡിഫൻസ് നിമയം അനുസരിച്ച് അഗ്നിശമന സേനാംഗങ്ങൾക്ക് പരിശീലനം നൽകാമെന്ന് വ്യവസ്ഥയുണ്ട്. അപകടമുണ്ടാകുമ്പോൾ രക്ഷിക്കാൻ വേണ്ടിയുള്ള പരിശീലമാണ് നൽകുന്നത്. എന്നാൽ പരിശീലനം നൽകുന്നതിന് മുൻപ് അവർ എന്തിന് ഈ പരിശീലനം ഉപയോഗിക്കും എന്നതിൽ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കാൻ വേണ്ടിയാണോ എന്ന് പരിശോധിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ട്രെയിനിംഗ് പോളിസിയുടെ ഭാഗമായാണോ പരിശീലനം നൽകിയതെന്ന് അന്വേഷിക്കേണ്ടിയതായുണ്ട്. അങ്ങെനെയാണെങ്കിൽ ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരില്ല. പരിശീലനം നൽകുന്നത് മേലുദ്യോഗസ്ഥർ അറിഞ്ഞിരിക്കും. അല്ലാതെ പരിശീലനം നൽകാനാകില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. അതേസമയം അഗ്നിരക്ഷാ സേന പരിശീലനം നൽകിയ സംഭവത്തിൽ ഡിജിപി ബി. സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
ഫയർ ഫോഴ്‌സിന് ഗുരുതരവീഴ്ചയാണെന്ന് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർക്കെതിരെ നടപടിയ്‌ക്കും ശുപാർശ ചെയ്തിട്ടുണ്ട്. ആർഎഫ്ഒ, ജില്ലാ ഫയർഫോഴ്‌സ് ഓഫീസർ, പരിശീലനം നൽകിയ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടി. കഴിഞ്ഞ മാസം 30-ാം തീയതിയാണ് ആലുവയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
Comments