തിരുവനന്തപുരം: ഡിവൈഎസ്പിക്കെതിരെ അറസ്റ്റ് വാറണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ഡിവൈഎസ്പിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസക്കെതിരെയാണ് വാറണ്ട്.
തൃശൂർ വിജലൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പല തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നീക്കം. 2019 ഓഗസ്റ്റ് 14നാണ് ഹംസയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും അഴിമതിക്കും വിജിലൻസ് കേസെടുത്തത്. അന്വേഷണം തുടങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ, ബന്ധുവായ റഷീദ് എന്നിവർക്കെതിരെയും സ്‌പെഷ്യൽ വിജിലൻസ് സെൽ കേസെടുത്തിരുന്നു.
നേരത്തെ ഹംസയുടെ ചെർപ്പുളശ്ശേരിയിലെ വീട് വിജിലൻസ് റെയ്ഡ് ചെയ്യുകയും പരിശോധനയിൽ ഒട്ടേറെ മുദ്രപത്രങ്ങളും ആധാരങ്ങളും വസ്തു ഇടപാടുകൾ നടത്തിയ രേഖകളും കണ്ടെടുത്തിരുന്നു. ഭൂമി തരിമറികൾ നടത്തുന്നതിനായി വ്യാജരേഖകൾ തയ്യാറാക്കിയത് സിപിഎം നേതാവ് മുഹമ്മദ് റാഫിയുടെ സഹായത്തോടെ ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ മുഹമ്മദ് റാഫി അറസ്റ്റിലാണ്.
Comments