തിരുവനന്തപുരം: കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ ആരംഭിക്കും. കന്യാകുമാരിയിലും മലപ്പുറം പരപ്പനങ്ങാടിയിലും മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തിലാണ് തീരുമാനം.
കന്യാകുമാരി പുതുപ്പേട്ടയിലാണ് മാസപ്പിറവി ആദ്യം ദ്യശ്യമായത്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നാളെ മുതൽ റമദാൻ വ്രതാരംഭം തുടങ്ങുമെന്ന് അറിയിച്ചിരുന്നു.
ശേഷമാണ് മലപ്പുറം പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടത്. ഇതോടെ കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
Comments