പാകിസ്താനിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് ലണ്ടനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ ആക്രമണം. ചില യുവാക്കൾ മുൻ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്ത് ആക്രമിക്കാൻ ശ്രമിച്ചതായി പറയുന്നു. സംഭവത്തിനിടയിൽ അക്രമികളിൽ ഒരാളെ പിടികൂടുന്നതിനിടെ നവാസിന്റെ അംഗരക്ഷകന് പരിക്കേറ്റു.
പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ഫവാദ് ചൗധരി അവിശ്വാസ പ്രമേയത്തെ ‘രാജ്യത്തെ കോളനിവത്കരിക്കാനുള്ള ഗൂഢാലോചന’ എന്ന് വിളിക്കുകയും ഗൂഢാലോചനയ്‌ക്ക് പിന്നിൽ നവാസ് ഷെരീഫാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയെയും കുറ്റപ്പെടുത്തിയിരുന്നു. അതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം.
മാർച്ച് 27 ന്, പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാകിസ്താൻ മുസ്ലീം ലീഗ് ക്വയ്ഡിന്റെ (പിഎംഎൽ-ക്യു) വ്യവസ്ഥ നവാസ് ഷെരീഫ് അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ സർക്കാർ സഖ്യകക്ഷിയുടെ പിന്തുണ ലഭിക്കാൻ നേരത്തെ നിരസിച്ച നിർദ്ദേശം പിന്നീട് അംഗീകരിക്കപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ആറ് മാസത്തേക്ക് പിഎംഎൽ-ക്യുവിന് നൽകും.
















Comments