മുംബൈ : ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ച നവനിർമ്മാൺ സേന പ്രവർത്തകർക്കെതിരെ പ്രതികാര നടപടിയുമായി മഹാരാഷ്‌ട്ര പോലീസ്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചെന്ന് ആരോപിച്ചാണ് പ്രവർത്തകനെ അറസ്റ്റ് ചെയ്തത്.
നവനിർമ്മാൺ സേന നേതാവ് മഹേന്ദ്ര ഭനുശാലിയാണ് അറസ്റ്റിലായത്. ചാലിസ വായിക്കാൻ സ്ഥാപിച്ച ഉച്ചഭാഷിണികളും, ആംപ്ലിഫയറും പോലീസ് കസ്റ്റഡിയിൽ എടുത്തു. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിന് 5050 രൂപ പോലീസ് പിഴ ഈടാക്കിയതായി മഹേന്ദ്ര ഭനുശാലി പറഞ്ഞു.
പോലീസുകാർ ഉച്ചഭാഷിണികളും ആംപ്ലിഫയറും കസ്റ്റഡിയിൽ എടുത്തു. എന്നാൽ അടുത്ത തവണ ഉച്ചഭാഷിണികളിൽ ജയ് ശ്രീരാം മന്ത്രമാണ് മുഴങ്ങുക. ഹിന്ദുക്കൾ പ്രാർത്ഥിച്ചാൽ മാത്രം അത് പ്രശ്‌നമാകുന്നത് എങ്ങിനെയാണ്. ആർക്കാണ് ഇതിൽ പ്രശ്‌നം. അങ്ങനെ പ്രശ്‌നം ഉള്ളവർ ഉണ്ടെങ്കിൽ അവർ കാതുകൾ അടച്ച് ഇരിക്കട്ടെ. എതിർക്കുന്നവർക്ക് അർഹിക്കുന്ന മറുപടി നൽകാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് പിഴയായി 5050 രൂപ ഈടാക്കി. വീണ്ടും ഇത്തരത്തിൽ പിഴ നൽകാൻ ഇടയാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറഞ്ഞത്. ഉച്ചഭാഷിണികളും സാധനങ്ങളും പിന്നീട് തരാമെന്നാണ് പോലീസ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖട്‌കോപാറിലെ നവനിർമ്മാൺ സേനയുടെ ഓഫീസിലാണ് ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചത്.
















Comments