ലക്നൗ : അള്ളാഹു അക്ബർ എന്ന് ആക്രിശിച്ച് മാരകായുധങ്ങളുമായി ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അഹമ്മദ് മുർത്താസ അബ്ബാസി എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഗോരഖ്പൂർ ജില്ലയിൽ ഇന്നലെ വൈകീട്ട് 7.15 ഓടെയായിരുന്നു സംഭവം. പോലീസ് സ്റ്റേഷന് മുൻപിലാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രസുരക്ഷയ്ക്കായി രണ്ട് പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. ഈ സമയം, ക്ഷേത്രത്തിലേക്ക് ഒരാൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. പരിശോധനയ്ക്കായി പോലീസ് ഇയാളെ തടഞ്ഞപ്പോൾ അബ്ബാസി പോലീസിന്റെ തോക്ക് എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞതോടെ കൈയ്യിൽ കരുതിയിരുന്ന മാരകായുധം എടുത്ത് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇതിനിടെ ഇയാൾ അള്ളാഹു അക്ബർ എന്ന് ആക്രശിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് കയറാനും ശ്രമം നടത്തി. എന്നാൽ നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അബ്ബാസിയെ തടഞ്ഞു. പത്ത് മിനിറ്റോളം നേരം ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇയാളോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അബ്ബാസിയെ പോലീസ് പിടികൂടിയതോടെ അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അബ്ബാസി മാനസിക വൈകല്യം ഉള്ളയാളാണെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
Comments