കണ്ണൂർ : ഉറങ്ങന്നതിനിടെ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനരികിൽ പെഡസ്റ്റൽ ഫാൻ വെച്ചിരുന്നു. ഇതിന്റെ വയർ കഴുത്തിൽ കുരുങ്ങിയതാണെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments