തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഇവാൻ വുകമനോവിച്ച് തന്നെ തുടരു. ഇവാനുമായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കരാർ പുതുക്കി. 2025 വരെയാണ് പരിശീലകനുമായുള്ള പുതിയ കരാർ. കഴിഞ്ഞ സീസൺ മുതലാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി എത്തിയത്.
ആറ് വർഷത്തിന് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇവാൻ വുകമനോവിച്ച് ഐഎസ്എൽ ഫൈനലിൽ എത്തിച്ചിരുന്നു. ഫുട്‌ബോൾ ആരാധകർക്കും ബ്ലാസ്‌റ്റേഴ്‌സ് ഫാൻസിനും ഇതിനോടകം പ്രിയങ്കരനാണ് ഇവാൻ വുകമനോവിച്ച്. വുകമനോവിച്ചിന്റെ കൈയ്യിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി സുരക്ഷിതമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ഇവാൻ പരിശീലന സ്ഥാനത്ത് നിന്നും മാറുമോ എന്ന ആശങ്കയ്‌ക്കാണ് ഇതോടെ വിരാമമായത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഏറ്റവും കൂടുതൽ ഗോൾ, കൂടുതൽ ക്ലീൻ ഷീറ്റ് അങ്ങനെ ഒട്ടേറെ ക്ലബ്ബ് റെക്കോർഡുകളും വുകമനോവിച്ചിന്റെ നേതൃത്വത്തിൽ ബ്ലാസ്‌റ്റേഴ്‌സ് തകർത്തിരുന്നു.
















Comments