ചണ്ഡീഗണ്ഡ്: പഞ്ചാബിൽ നാല് പേരെ വെടിവെച്ച് കൊന്നു.ഗുരുദാസ്പൂരിലെ ഫുൾദാ ഗ്രാമത്തിലാണ് സംഭവം. .ഭൂമിതർക്കത്തെ തുടർന്നാണ് കൊലപാതകം. രണ്ട് സംഘങ്ങൾ പരസ്പരം വെടിയുതിർക്കുകയായിരുന്നു.
സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഗ്രാമമുഖ്യയുടെ ഭർത്താവ് അടക്കം നാല് പേർ കൊല്ലപ്പെടുകയും ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഗുരുദാസ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ഹർജിത് സിംഗ് പറഞ്ഞു.
പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂയയിന് സമീപമുള്ള ഗോലൈവൽ ഗ്രമത്തിലെ ഭൂമിയെ ചൊല്ലിയാണ് തർക്കം. ഇരു കൂട്ടരും ഭൂമിയുടെ പേരിൽ അവകാശവാദം ഉന്നയിക്കുകയും വാക്കേറ്റം സംഘർഷത്തിന് കാരണമാവുകയും പിന്നീട് ഇരു കൂട്ടരും പരസ്പരം വെടിയുതിർക്കുകയുമായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ ഒരേ സംഘത്തിൽ പെട്ടവരാണെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് നിയമവാഴ്ച തകർന്നെന്ന് കോൺഗ്രസ് ആരോപിച്ചു.
















Comments