പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങി. സ്വകാര്യ ബസുകളെ തൽക്കാലം ടോൾ വാങ്ങാതെ കടത്തി വിടുമെന്ന് പറഞ്ഞിട്ടും ടോൾ വാങ്ങുന്നതിൽ പ്രതിഷേധിച്ച് ബസുകൾ ട്രാക്കിൽ നിർത്തിയിട്ട് ആളുകളെ ഇറക്കി വിട്ടു.
ടോൾ പിരിവിൽ തീരുമാനമുണ്ടാകുന്നത് വരെ ടോൾ പ്ലാസ വഴിയുള്ള സർവീസ് ഇനി നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. കൂടാതെ, നാളെ മുതൽ പ്രത്യക്ഷ സമരത്തിന് ബസുടമകൾ ആഹ്വാനം ചെയ്തു. അതേസമയം, സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കരാർ കമ്പനിക്കാർ.
ഇതിന് മുൻപും ടോൾ പിരിവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സർവീസ് നിർത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ ടോൾ പിരിക്കാൻ ആരംഭിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് ആലത്തൂർ എംപി രമ്യ ഹരിദാസ് ഉൾപ്പെടെ കരാറ് കമ്പനിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ടോൾ പിരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ ഇന്ന് വീണ്ടും ടോൾ പിരിവ് ആരംഭിച്ചതാണ് വീണ്ടും പ്രതിഷേധത്തിന് കാരണമായത്.
















Comments