ന്യൂഡൽഹി; ഇന്ത്യയിൽ കൊറോണ ‘എക്സ്ഇ’ വകഭേദവും ഇല്ല. ആദ്യകേസ് റിപ്പോർട്ട് ചെയ്തതായുള്ള മാധ്യമവാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സാംപിൾ പരിശോധനയിൽ ഒരാളിൽ ‘കപ്പ’ വകഭേദവും മറ്റൊരാളിൽ ‘എക്‌സ്ഇ’ വകഭേദവും ബാധിച്ചതായി ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യയിൽ കൊറോണ എക്‌സ്ഇ’ സാന്നിദ്ധ്യം ഉണ്ടെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എക്സ്ഇ വകഭേദമാണെന്ന് പറയുന്ന സാംപിളിന്റെ ഫാസ്റ്റ്ക്യു ഫയലുകൾ INSACOG (ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം) വിശകലനം ചെയ്തതായി ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
യുകെയിൽ പുതിയൊരു കൊറോണ’എക്സ്ഇ’ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അടുത്തിടെ പറഞ്ഞിരുന്നു, കൂടാതെ ഇത് കൊറോണ വൈറസിന്റെ BA.2 വകഭേദത്തെക്കാൾ കൂടുതലായി പകരാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ‘എക്‌സ്ഇ’വകഭേദം സ്ഥിരീകരണമില്ലെങ്കിലും ജാഗ്രത പാലിക്കാനും കൊറോണ പ്രോട്ടോകോൾ പാലിക്കാനും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് മറ്റൊരു കൊറോണ തരംഗത്തിന് കാരണമാകുന്ന തരത്തിൽ വകഭേദം ശക്തമാണെന്നതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് ഇന്ത്യയിലെ വൈറോളജിസ്റ്റുകൾ പറഞ്ഞു.
ജനുവരി 19 ന് യുകെയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം 600 സീക്വൻസുകൾ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറഞ്ഞു.
Comments