ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് തീപിടുത്തം റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹിലെ അക്ബർ റോഡിലുള്ള ഓഫീസിലാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തേക്ക് ഇരച്ചെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ അരമണിക്കൂറിനുള്ളിൽ തീയണച്ചു.
മഹിളാ കോൺഗ്രസിന്റെ ഓഫീസിലാണ് അഗ്നിബാധയുണ്ടായത്. ബുധനാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ ടെറസിൽ കിടിന്നിരുന്ന ചില ഉണങ്ങിയ ഇലകൾ തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
















Comments