ബെംഗളൂരു: വിനോദയാത്രയ്‌ക്ക് പോയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോട്ടയം ഏറ്റുമാനൂർ മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. കുഴിമറ്റം ചെപ്പാട്ട് പറമ്പിൽ അമൽ പി അനിൽ, പാമ്പാടി വെള്ളൂർ അലൻ റെജി, ആൻറണി ഷിനോയി എന്നിവരാണ് മരിച്ചത്
കർണാടകയിലെ മാൽപെയിലെ സെന്റ് മേരീസ് ബീച്ചിലാണ് അപകടം. മാൽപെയിലിലെ പാറക്കെട്ടിൽ നിന്ന് വഴുതി വീണാണ് അപകടം സംഭവിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സെന്റ് മേരീസ് ഐലന്റിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥികൾ പാറക്കെട്ടിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സെൽഫിയെടുക്കുന്നതിനിടെ തിരയിൽ പെട്ടതാണെന്നും റിപ്പോർട്ടുകളുണ്ട്. അദ്ധ്യാപകരടക്കം നൂറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോട്ടയം മംഗളം കോളേജിൽ നിന്ന് യാത്ര പുറപ്പെട്ടതാണെന്നാണ് വിവരം.ഇതിനിടയിലാണ് ദുരന്തം.
















Comments