ന്യൂഡൽഹി: പവർഗ്രിഡിൽ തകരാറുണ്ടാക്കി ലഡാക്കിലെ വൈദ്യുതി വിതരണം തടസപ്പെടുത്താൻ ചൈനീസ് ഹാക്കർമാർ നടത്തിയ ശ്രമങ്ങൾ വിഫലമാക്കിയതായി കേന്ദ്രസർക്കാർ. കേന്ദ്ര ഊർജ്ജ സഹമന്ത്രി ആർകെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നിലധികം തവണ ശ്രമം നടത്തിയെങ്കിലും ഇത് പൂർണമായി പരാജയപ്പെടുത്താൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റിനും മാർച്ചിനുമിടയിൽ ലഡാക്കിലെ പവർഗ്രിഡിൽ സൈബർ ആക്രമണം ഉണ്ടായെന്ന മാദ്ധ്യമറിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇത്തരം രണ്ട് ശ്രമങ്ങളാണ് ചൈനയിലെ ഹാക്കർമാർ നടത്തിയതെന്നും രണ്ടും വിഫലമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ സൈബർ ആക്രമണങ്ങളെ ചെറുക്കാനുളള പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എട്ട് മാസങ്ങളായി ലഡാക്കിലെ വൈദ്യുതി വിതരണം സാദ്ധ്യമാക്കുന്ന പവർഗ്രിഡിനെ ചൈനയിലെ ഹാക്കർമാർ ലക്ഷ്യമിടുന്നതായിട്ടായിരുന്നു മാദ്ധ്യമവാർത്തകൾ. ചൈനീസ് സർക്കാരിന്റെ അറിവോടെയാണ് ഇത്തരം ശ്രമങ്ങളെന്നായിരുന്നു വാർത്തകൾ.
2020 ൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടായതിന് ശേഷം ലഡാക്കിലെ സൈനിക വിന്യാസത്തിൽ നിരവധി മാറ്റങ്ങളാണ് ഇന്ത്യ കൊണ്ടുവന്നത്.
















Comments