അമരാവതി : ആന്ധ്രാപ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് റംസാൻ മാസത്തിൽ ദിവസേന 1 മണിക്കൂർ അവധി നൽകി ജഗൻ മോഹൻ റെഡ്ഡി സർക്കാർ.ഏപ്രിൽ 3 മുതൽ മെയ് വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഒരു മണിക്കൂർ നേരത്തെ ഓഫീസുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും പോകാമെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
എന്നാൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലീം പ്രീണനമാണിതെന്ന് ജനങ്ങളും പറയുന്നു . കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടർന്ന് അത് പിൻവലിച്ചു.
ഡൽഹി ജൽ ബോർഡിലെ മുസ്ലീം ജീവനക്കാർക്കായിരുന്നു ദിവസവും 2 മണിക്കൂർ അവധി നൽകി കെജ്രിവാൾ പ്രസ്താവന ഇറക്കിയത് . സോഷ്യൽ മീഡിയയിൽ വലിയ എതിർപ്പുണ്ടായപ്പോൾ അദ്ദേഹം ഈ ഉത്തരവ് പിൻവലിച്ചു. ചൈത്ര നവരാത്രി ആഘോഷിക്കുന്ന ഹിന്ദു വിശ്വാസികളോട് ഇല്ലാത്ത അനുഭാവമാണ് ജഗൻ മോഹൻ റെഡ്ഡി,ക്രെജ്രിവാൾ സർക്കാരുകൾ കാട്ടുന്നതെന്നും ആരോപണമുണ്ട് .
റംസാൻ മാസത്തിൽ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിന് രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്. റംസാൻ മാസത്തിൽ മുസ്ലീം ആധിപത്യമുള്ള ഒരു പ്രദേശത്തും പവർ കട്ട് ഉണ്ടാകില്ലെന്ന് ജോധ്പൂർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
















Comments