കണ്ണൂർ; കണ്ണൂർ കൊളവല്ലൂർ നരിക്കോട് മലയിൽ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി. പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്.
30 ജലാറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്. നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. ഇത്രയും സ്‌ഫോടക വസ്തുക്കൾ എന്തിനാണ് സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
കൊളവല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. പ്രദേശത്ത് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തുന്നതിനാണ് പോലീസ് സംഘം പരിശോധന നടത്തിയത്. അതിനിടയിലാണ് സ്‌ഫോടക ശേഖരം പിടികൂടിയത്.
















Comments