ലക്നൗ: പ്രകടന പത്രികയിലെ വാദ്ഗാനങ്ങൾ ഓരോന്നായി പൂർത്തീകരിച്ച് ഉത്തർപ്രദേശ് സർക്കാർ.100 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനായി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശിലെ ഒരു ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് 100 ദിവസത്തിനകം വീടുകളുടെ താക്കോൽ നൽകുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാം നിർമ്മിച്ച ഒരു ലക്ഷം വീടുകളുടെ താക്കോലുകളാണ് 100 ദിവസത്തിനകം അർഹരായ പാവപ്പെട്ട ജനങ്ങളുടെ കൈകളിലെത്തുക.
നൂറ് ദിവസത്തിനായി സംസ്ഥാന ഗ്രാമീണഉപജീവന ദൗത്യത്തിന് കീഴിൽ സംസ്ഥാന സർക്കാർ 50,000 പുതിയ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ വരുമാന മാർഗം വർദ്ധിപ്പിക്കുന്നതിനായിട്ടാണ് സംസ്ഥാനത്ത് പുതിയ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നത്. സംസ്ഥാനത്തെ 80,000 ത്തോളം സ്വയം സഹായ സംഘങ്ങൾക്ക് 400 കോടി രൂപ സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
100 ദിവസത്തിനകം സംസ്ഥാനത്തെ 2,600 ഗ്രാമ പഞ്ചായത്തുകളിൽ ഓരോ കളിസ്ഥലം വീതം നിർമ്മിക്കുമെന്നും, 6000 കുളങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016 ഏപ്രിൽ 1 മുതലാണ് പ്രധാനമന്ത്രി ആവാസ് യോജന ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ ഉത്തർപ്രദേശിലെ 40 ലക്ഷത്തിലധികം പാവപ്പെട്ട ആളുകൾക്ക് പാർപ്പിട സൗകര്യങ്ങൾ നൽകിയിരുന്നു.
ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നൽകുമെന്ന് വാദ്ഗാനം ചെയ്തിരുന്നു. ഈ വാഗ്ദാനമാണ് നൂറ് ദിവസത്തിനുള്ളിൽ നടപ്പാക്കാൻ പോവുന്നത്.
















Comments