ആലപ്പുഴ: നിർത്തിയിട്ട വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു. വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തീയിട്ടത്. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന് സമീപമാണ് സംഭവം.
ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഇന്ന് പുലർച്ചെയോടെയാണ് കത്തിയത്. സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിലാണ്. മാനസികമായി വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിൽ ഭാര്യയുടെ വീടിന് ഭർത്താവ് തീയിട്ടിരുന്നു. വിവാഹമോചന കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. തീവെക്കുന്നതിന് ഇടയിൽ പൊള്ളലേറ്റ ഭർത്താവ് നിലവിൽ ആശുപത്രിയിലാണ്. പത്തോളം കുപ്പികളിൽ മണ്ണെണ്ണയും പെട്രോളുമായെത്തിയാണ് ഇയാൾ തീവെച്ചത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും വീടിന്റെ വാതിലുകളിലും തീ പടർത്തുകയായിരുന്നു.
















Comments