കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുറത്തുവന്ന പുതിയ ശബ്ദരേഖയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന് തിരിച്ചടികൾ നേരിട്ടതിന് പിന്നിലെ കാരണങ്ങൾ പറയുന്ന സുരാജിന്റെ ശബ്ദരേഖയാണ് ഇന്ന് പുറത്തുവന്നത്. ദിലീപ് തുടർച്ചയായി നേരിടുന്ന തിരിച്ചടികളിൽ കാവ്യയുമായുള്ള വിവാഹത്തിന് പങ്കുണ്ടെന്നാണ് സുരാജിന്റെ വാദം. ഇവർ സമ്മിലുള്ള വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോ എന്ന് പരിശോധിക്കണമെന്ന് സുരാജ്, സുഹൃത്ത് ശരത്തിനോട് പറയുന്നത് ശബ്ദ സന്ദേശത്തിൽ കേൾക്കാം.
ഇതിന് ചില പരിഹാര ക്രിയകൾ ചെയ്യണമെന്നും പറയുന്നുണ്ട്. ദോഷം മാറ്റാൻ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ട് അത് ചെയ്യണം. ഇവരുടെ കല്യാണത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് സുരാജ് ചോദിക്കുന്നുണ്ട്. വിവാഹത്തിന് പിന്നാലെ ദിലീപിനുണ്ടായ ധനനഷ്ടത്തെ കുറിച്ചും സുരാജ് വിവരിക്കുന്നു. ‘ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലിൽ പൈസ കിട്ടിയില്ല. അതങ്ങനെ പോയി. ഡിങ്കൻ പകുതിവെച്ച് പടം മുടങ്ങി. പ്രൊഡ്യൂസർ കുത്തുപാളയെടുത്തു.
എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തീയേറ്ററിൽ നിന്നു വരുമാനമില്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇത് ക്ലിയർ ചെയ്യേണ്ടതുണ്ടെന്നും സുരാജ് പറയുന്നു. കേസിൽ കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തരത്തിലാണ് സുരാജിന്റെ സംഭാഷണം. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ പ്രശ്നമാണ് സംഭവങ്ങൾക്ക് കാരണം. കാവ്യക്ക് വേണ്ടി ഇടപെട്ടാണ് ദിലീപ് കുടുങ്ങിയതെന്നും സുരാജ് പറഞ്ഞിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ക്രൈംബ്രാഞ്ച് രേഖയിലാണ് ഈ ശബ്ദസന്ദേശവും അടങ്ങിയിട്ടുള്ളത്.
‘ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ, ചേട്ടന് ആർക്കും കേറി ഇറങ്ങാവുന്ന ഡി സിനിമാസുണ്ട്, ഗ്രാന്റ് പ്രൊഡക്ഷൻ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്ത് കൊണ്ടാണ് ഇത് ലക്ഷ്യയിൽ എത്തിയതെന്ന് കോമൺസെൻസുള്ള ആർക്കും മനസ്സിലാവും. അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി നടന്നിട്ട്. അവരെല്ലാം പറ്റിച്ചിട്ട് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ട് പോയ വൈരാഗ്യം… കാവ്യക്ക് പണി കൊടുക്കണമെന്ന്. ഇത് പുള്ളിക്ക് സമ്മതിക്കാൻ വിഷമമാണ്’ സുരാജ് പറഞ്ഞു.
















Comments