ബെംഗളൂരു: ശ്രീരാമനവമി ദിനത്തിൽ ബെംഗളൂരുവിൽ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനും മാംസം വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി.ബെംഗളൂരുബൃഹത് നഗര പാലികെ(ബിബിഎംപിയുടേതാണ് ഉത്തരവ്.
ബിബിഎംപി അധികൃതരുടെ നിർദേശം അനുസരിച്ച് ശ്രീരാമനവമി ദിനത്തിൽ അറവുശാലകൾ, കന്നുകാലികളെ കശാപ്പ് ചെയ്യുന്നത്,മാംസം വിൽപന എന്നിവ നിരോധിക്കുമെന്ന് ബെംഗളൂരുവിലെ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഏപ്രിൽ മൂന്നിന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത കശാപ്പ് നിരോധനം സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ശ്രീരാമനവമി ദിനത്തിൽ മാത്രമല്ല, ഗാന്ധിജയന്തി, സർവോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വിൽപനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് വർഷത്തിൽ എട്ടു ദിവസമെങ്കിലും മാംസവിൽപനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഞായറാഴ്ചയാണ് ശ്രീരാമ നവമി.
ദിവസങ്ങൾക്ക് മുൻപ് മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന് കർണാടക മൃഗസംരക്ഷണ വകുപ്പ് ഉത്തരവിട്ടിരുന്നു.
















Comments