ന്യൂഡൽഹി: പിതാവിന് പുറകേ മകനും കൊടുംഭീകരരുടെ പട്ടികയിലേയ്‌ക്ക്. മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനും ഇസ്ലാമിക ഭീകരനുമായ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് താൽഹാ സയീദിനെയാണ് ഇന്ത്യൻ ആഭ്യന്തരവകുപ്പ് ഭീകരനായി പ്രഖ്യാപിച്ചത്. നിലവിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന നേതാവാണ് ഹാഫിസ് സയീദ്. 1967 യുഎപിഎ വകുപ്പ് 37 പ്രകാരമാണ് താൽഹാ സയീദിനെ ഭീകരനായി പ്രഖ്യാപിച്ചത്.
ഇന്ത്യക്കെതിരെ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു എന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഇന്നലെ ഹാഫിസ് സയീദിനെ പാക് കോടതി 31 വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ആഭ്യന്തര വകുപ്പിന്റെ പ്രഖ്യാപനം.
‘അന്താരാഷ്‌ട്രതലത്തിൽ ഇസ്ലാമിക ഭീകരതയ്‌ക്കായി എല്ലാ സഹായവും ചെയ്യുന്ന ഭീകരനാണ് ഹാഫിസ് താൽഹാ സയീദ്. ഇത്തരം ആളുകൾ പൊതുസമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയാണ്. ഇത്തരക്കാർ ഭീകരത വർദ്ധിപ്പിക്കുന്ന തരത്തിൽ സമ്പത്ത് ശേഖരിക്കുകയും വിതരണം ചെയ്യുകയുമാണ്. യുഎപിഎ 35-ാം വകുപ്പ് നാലാം ഷെഡ്യൂൾ പ്രകാരം കടുത്ത കുറ്റമാണിത്. 1975 ഒക്ടോബർ 25ന് ജനിച്ച ഹാഫിസ് തൽഹാ സയീദ് ലഷ്‌കർ ഇ തൊയ്ബ എന്ന അന്താരാഷ്‌ട്ര കൊടും ഭീകര സംഘടനയുടെ മുതിർന്ന നേതാവാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനോടുള്ള നയത്തിനെതിരെ ഭീകരാക്രമണത്തിലൂടെ കരുക്കൾ നീക്കുകയാണ് തൽഹാ സയീദ്.’ കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക കൊടും ഭീകരൻ ലഷ്‌കറിന്റെ മുതിർന്ന നേതാവ് ഹാഫിസ് സയീദ് നിലവിൽ പാകിസ്താനിലാണ്. അന്താരാഷ്‌ട്ര സമ്മർദ്ദങ്ങളുള്ളതിനാൽ ഇമ്രാൻഖാൻ ഭാരണകൂടം ഹാഫിസിനെ ജയിലാക്കിയെങ്കിലും ഭരണകൂടത്തിന്റെ അതിഥിയെപോലെയാണ് സയീദ് കഴിയുന്നതെന്ന് അമേരിക്ക ആരോപിച്ചിരുന്നു.
















Comments