കോഴിക്കോട്: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉൾപ്പെടുന്ന കൊയിലാണ്ടി, വടകര താലൂക്കുകളിൽപ്പെട്ട വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടക്കാർക്കും, വീട് നഷ്ടപ്പെടുന്നവർക്കും പുനരധിവാസ പാക്കേജിൽ അനുവദിച്ച തുക് അനുവദിക്കുന്നതിലേക്കായി അർഹരായവർ രേഖകൾ അതത് തീയതികളിൽ ബന്ധപ്പെട്ട എൽ.എ എൻ.എച്ച് സ്‌പെഷ്യൽ തഹസിൽദാർമാരുടെ ഓഫീസിൽ ഹാജരാക്കണം.
ഹാജരാക്കേണ്ട രേഖകൾ
1) കച്ചവടം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ ലൈസൻസ് (നിലവിലെ റോഡ് വീതി കൂട്ടലിന്റെ ഭാഗമായിട്ടുളളതിന് 08.12.2011 ഡിസംബർ എട്ടിന് മുൻപുളളത് (2 കോപ്പി) നന്തി ചെങ്ങോട്ടുകാവ് ഡീവിയേഷൻ റോഡിന്റെ ഭാഗമായുളളതിന് 08.11.2017 നവംബർ എട്ടിന് മുൻപുളളത് (2 കോപ്പി)
2) കച്ചവട സ്ഥാപനത്തിന് കെട്ടിട ഉടമ നൽകിയ എഗ്രിമെന്റ് (2 കോപ്പി)
3) കെട്ടിട സ്ഥാപനം നടത്തുന്നവർ കെട്ടിട ഉടമസ്ഥർക്ക് മാസവാടക നൽകുന്നതിന്റെ രേഖകൾ – 2 കോപ്പി
4) ബാങ്ക് പാസ് ബുക്ക് പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയതും എല്ലാ അവകാശികളുടേതും) – 2 കോപ്പി
5) ആധാർ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
6) ഭൂവുടമ തന്നെയാണ് കച്ചവടക്കാർ എങ്കിൽ ഭൂമിയുടെ നഷ്ടപരിഹാരം ലഭിച്ച അവാർഡിന്റെ പകർപ്പ് (2 കോപ്പി)
7) താമസ കെട്ടിടത്തിന്റെ നഷ്ടപരിഹാരം ലഭിച്ച അവാർഡ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, കെട്ടിട നികുതി രശീതി എന്നിവയുടെ പകർപ്പുകൾ (2 കോപ്പി)
രേഖകൾ ഹാജരാക്കേണ്ട തീയതികൾ
(വില്ലേജ്, രേഖകൾ ഹാജരാക്കേണ്ട തീയതി എന്ന ക്രമത്തിൽ)
കൊയിലാണ്ടി
പയ്യോളി ഏപ്രിൽ 8, 11, 12, 16
തിക്കോടി – ഏപ്രിൽ 18, 19
മൂടാടി – ഏപ്രിൽ 20, 21
വിയ്യൂർ – ഏപ്രിൽ 22, 23
പന്തലായനി – ഏപ്രിൽ 25, 26
ചെങ്ങോട്ടുകാവ് – ഏപ്രിൽ 27, 28
ചേമഞ്ചേരി – ഏപ്രിൽ 29, 30
രാമനാട്ടുകര – ഏപ്രിൽ 13
ഇരിങ്ങൽ – മെയ് മൂന്ന്, നാല്
വടകര
അഴിയൂർ – ഏപ്രിൽ 8, 21, 27
ഒഞ്ചിയം – ഏപ്രിൽ 11, 22, 28
ചോറോട് – ഏപ്രിൽ 18, 23, 29
വടകര – ഏപ്രിൽ 8, 19, 25, 30
നടക്കുതാഴെ – ഏപ്രിൽ 11, 20, 26
















Comments