ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകൾ അവഗണിക്കണമെന്ന് ഐ എം ഡി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
അടുത്ത 2 മണിക്കൂറിനുള്ളിൽ കമ്മ്യൂണിറ്റിയിലെ എല്ലാ സജീവ NFT വ്യാപാരികൾക്കും ഞങ്ങൾ ഒരു എയർഡ്രോപ്പ് തുറന്നിരിക്കുന്നു എന്ന അറിയിപ്പ് ലഭിച്ചതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയിപ്പെട്ടത്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ ലഭ്യമാകും. അതുവരെ ട്വിറ്റർ ഐ ഡിയിൽ നിന്ന് വരുന്ന അറിയിപ്പുകൾ അവഗണിക്കണമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഹാക്ക് ആയ ശേഷം വിവിധ തരത്തിലുള്ള അറിയിപ്പുകളാണ് ട്വിറ്റർ പേജിലുടെ പുറത്തുവരുന്നത്. അതിനാലാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകൾ അവഗണിക്കണമെന്ന് ഐ എം ഡി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധാ ഭാഗങ്ങളിൽ മഴ രൂക്ഷമായ സാഹചര്യത്തിൽ ഭൂരിഭാഗം പേരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അക്കൗണ്ട് വിവര ശേഖരണത്തിനായി ഉപയോഗിച്ചു വരികയായിരുന്നു അതിനിടെയിലാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.
















Comments