ദുബായ് :സോൾട്ട് ഗ്ലോബൽ ലോജിസ്റ്റിക്സ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശിവകുമാർ ഹരിഹരന്റെ നേതൃത്വത്തിൽ ദുബായ് മുഹൈസിനയിൽ എറിൻ കെയർ ഫാർമസി പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ കെ കാളിമുത്തു ഫാർമസിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എറിൻ കെയർ കമ്പനി ഡയറക്ടർമാരും കുടുംബാംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മെയ് മാസത്തോടെ മൾട്ടിസ്പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിക്കുമെന്നും സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ 2024 ഓടെ യുഎഇയിൽ ക്ലിനിക്കുകളുടെ ഒരു ശൃംഖല ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ശിവകുമാർ ഹരിഹരൻ പറഞ്ഞു.














Comments