ഗാന്ധിനഗർ: ഗുജറാത്തിലെ സീമാദർശൻ വ്യൂ പോയിന്റ് ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പഞ്ചാബിലെ വാഗാ-അട്ടാരി അതിർത്തിയുടെ സമാനരീതിയിലാണ് സീമാദർശൻ വ്യൂ പോയിന്റ് നിർമ്മിച്ചിരിക്കുന്നത്. ബനസ്‌കന്ത ജില്ലയിലെ നാദാബെറ്റിലാണ് ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. ഷായ്‌ക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക് സമ്മേളനത്തിൽ അദ്ദേഹം ബിഎസ്എഫ് ജവാന്മാരുമായി സംവദിച്ചു. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി നിരന്തരം പരിശ്രമിക്കുന്ന സൈനികർക്ക് രാജ്യത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
गुजरात में भारत-पाकिस्तान बॉर्डर पर नवनिर्मित नडाबेट सीमा दर्शन परियोजना का शुभारंभ। https://t.co/Q50DjfPTBt
— Amit Shah (@AmitShah) April 10, 2022
नडाबेट बॉर्डर आउट पोस्ट पर आयोजित ‘सैनिक सम्मेलन’ में @BSF_India के जवानों साथ संवाद। https://t.co/xyfPepOehQ
— Amit Shah (@AmitShah) April 10, 2022
നാദബെട്ടിലെ നാദേശ്വരി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അമിത് ഷാ വ്യൂ പോയിന്റ് ഉദ്ഘാടനത്തിന് എത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയ്‌ക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ടൂറിസം കോർപ്പറേഷൻ ഓഫ് ഗുജറാത്ത് ലിമിറ്റഡ് (ടിസിജിഎൽ) പുതുതായി വികസിപ്പിച്ച ബോർഡർ വ്യൂ പോയിന്റിൽ, സന്ദർശകർക്ക് സൈന്യത്തിന്റെ ആയുധങ്ങളുടെ പ്രദർശനം, ഫോട്ടോ ഗ്യാലറി, ബിഎസ്എഫിനെക്കുറിച്ചുള്ള ഒരു സിനിമ എന്നിവയും കാണാനാകും.
സീമാദർശൻ എന്ന വ്യൂ പോയിന്റ്, സാധാരണക്കാർക്കും വിനോദസഞ്ചാരികൾക്കും ഇന്ത്യ-പാക് അതിർത്തിയിലെ ജീവിതം നേരിട്ട് കാണാനുള്ള അവസരം നൽകും. 125 കോടി രൂപയാണ് സീമാ ദർശന്റെ നിർമ്മാണ ചെലവ്. വിനോദസഞ്ചാരികൾക്കായി ധാരാളം കടകളും, ഭക്ഷണശാലകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗ് ഗ്രൗണ്ടും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 500 പേർക്ക് ഒന്നിച്ച് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയവും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. കൂടാതെ, വിനോദസഞ്ചാരികൾക്കായി മ്യൂസിയം, ലേസർ ഷോ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Comments