മനാമ :ആത്മനിർഭർ ഭാരത് എന്ന വിഷയത്തിൽ സംസ്‌കൃതി ബഹ്‌റൈൻ നടത്തുന്ന ഓൺലൈൻ പ്രസംഗമത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹ്‌റൈൻ എംപി ഡോക്ടർ സൗസൻ കമാൽ നിർവഹിച്ചു. 600 ലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത ഈ മത്സരം നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനുമായി 300 പേരുടെ ഓർഗനൈസിംഗ് ടീമാണ് പ്രവർത്തിക്കുന്നത്.
മൂന്ന് റൗണ്ടുകളിൽ ആയി നടത്തപ്പെടുന്ന മത്സരത്തിന്റെ ഫൈനൽ മെയ് ഒന്നിനിനാണ്. മെയ് അഞ്ചിന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നടത്തും.
ഭാരതീയരായ വിദ്യാർത്ഥികളിൽ ദേശീയബോധം വളർത്തുന്നതിനായി നടത്തുന്ന ഈ പ്രസംഗമത്സരം വളർന്നുവരുന്ന കുട്ടികൾക്ക് അവരുടെ ദേശീയതയിൽ ഊന്നിക്കൊണ്ടുള്ള ജീവിതത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതായിരിക്കും എന്ന് സ്വാഗത പ്രസംഗം നടത്തിയ സംസ്‌കൃതി ബഹറിൻ ജനറൽസെക്രട്ടറി ശ്രീ റിതിൻ രാജ് പറഞ്ഞു.
ബഹറിൻ സംസ്‌കൃതി പ്രസിഡന്റ് ശ്രീ പ്രവീൺ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസംഗമത്സരം കൺവീനർ ശ്രീ സോയിപോൾ, ശ്രീ റനോഷ് തോമസ് , ശ്രീജിത്ത് രാജ, ജിനി ജോഹാര എന്നിവർ സംസാരിച്ചു. ശ്രീമതി ജിഷ നിയന്ത്രിച്ച ചടങ്ങിൽ സംസ്‌കൃതി ബഹറിൻ വൈസ് പ്രസിഡന്റ് ശ്രീ പങ്കജ് മല്ലിക്ക് നന്ദി പറഞ്ഞു.














Comments