ലക്നൗ ; ഹിന്ദുമതത്തിലേക്ക് മാറാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം തേടി യുപിയിലെ മുൻ എഐഎംഐഎം നേതാവ്. അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ മുൻ ജില്ലാ പ്രസിഡന്റ് മൊഹമ്മദ് റുവേദ് സാബിറും ഭാര്യ സമീന പർവീനുമാണ് ഹിന്ദു മതത്തിലേയ്‌ക്ക് മാറാൻ താല്പര്യം പ്രകടിപ്പിച്ച് എത്തിയത്.
മൊഹമ്മദ് റുവേദ് സാബിറും സമീന പർവീനും ഇതിനായി മൊറാദാബാദ് പോലീസിന് മുന്നിൽ ഹാജരാകുകയും തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഹിന്ദു മതം സ്വീകരിക്കുന്ന കാര്യം പറഞ്ഞെങ്കിലും മുസ്ലീം മതനേതാക്കളിൽ നിന്നും സംഘടനകളിൽ നിന്നും സഹായമോ മാർഗനിർദേശമോ ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
ഇത് നിർബന്ധിത മതപരിവർത്തനമല്ലെന്നും , തങ്ങൾ പൂർണ്ണ മനസ്സോടെയാണ് ഹിന്ദു മതം സ്വീകരിക്കാൻ തയ്യാറായിരിക്കുന്നതെന്നും , തങ്ങളെ സഹായിക്കണമെന്നും കാട്ടിയാണ് ദമ്പതികൾ യോഗി ആദിത്യനാഥിനെ സമീപിച്ചിരിക്കുന്നത് .
















Comments