മുംബൈ: വാക്കുകൾ ചുമ്മാ കളിയ്ക്ക് പറയുന്ന ഒരാളല്ല മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്ക്കർ. മൈതാനത്തായാലും, കമന്റേറ്ററുടെ ബോക്സിലായാലും ഗവാസ്ക്കറിന്റെ വാക്കുകൾ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള ഐപിഎൽ മത്സരത്തിന്റെ കമന്ററിക്കിടെ ഗവാസ്ക്കർ പറഞ്ഞ കമന്റ് സമൂഹമാദ്ധ്യമങ്ങളിൽ ഒരിക്കൽകൂടി ചർച്ചയായിരിക്കുകയാണ്.
മത്സരത്തിന്റെ ഇടവേളയിൽ, മുംബൈയിലെ മറൈൻ ഡ്രൈവ് സ്ക്രീനിൽ കാണിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട ബ്രിട്ടീഷ് കമന്റേറ്ററായ അലൻ വിൽക്കിൻസ്, മറൈൻ ഡ്രൈവിനെ ബ്രിട്ടീഷ് രാജ്ഞിയുടെ മാലയിലെ രത്നങ്ങളോട് ഉപമിച്ചു. ഈ വാക്കുകൾ കേട്ട ഗവാസ്ക്കറിന്റെ മറുപടിയാണ് ആളുകളെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും. ‘ഇന്ത്യക്കാർ ഇപ്പോഴും കോഹിനൂർ ഡയമണ്ടിനായി കാത്തിരിക്കുകയാണ്’ എന്നായിരുന്നു ഗവാസ്ക്കറിന്റെ മറുപടി.
#SunnyGavaskar demands the Kohinoor 😂 pic.twitter.com/TyE95ZqNFT
— Mohit Dinodia (@MohitDinodia) April 10, 2022
ഇരുവരും ചിരിച്ച് സംഭാഷണം അവസാനിപ്പിച്ചെങ്കിലും ഇതിന് പിന്നാലെ, ഇന്ത്യയുടെ വിലമതിക്കാനാവാത്ത വജ്രം തിരികെ നൽകണമെന്നും, ഇതിനായി ബ്രിട്ടീഷ് സർക്കാരിനോട് വിൽക്കിൻസ് കാര്യം അവതരിപ്പിക്കണമെന്നും ഗവാസ്ക്കർ ആവശ്യപ്പെട്ടു. തമാശരൂപേണ നടത്തിയ ഈ പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്.
നിരവധി ആളുകൾ ഗവാസ്ക്കറുടെ നർമ്മത്തെ അഭിനന്ദിച്ചപ്പോൾ, മറ്റുചിലർ, ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട അമൂല്യശേഖരത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കടത്തിയ പൗരാണിക വസ്തുക്കളിൽ ഭാരതത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെട്ടുന്ന വസ്തുവാണ് കോഹിനൂർ രത്നം.
















Comments